ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെഡി യൂത്ത് നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഭരണപക്ഷമായ ബിജു ജനതാദള്‍ ലീഡറിനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.
ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നാല്‍പതുകാരനായ ജഷോന്ദ പരിഡയ്ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ഗാന്ധി മന്ദിറിനടുത്ത് കാറില്‍ വന്നിറങ്ങുന്നതിനിടെയാണ് ജഷോന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഷോന്ദയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.


