ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേയ്ക്ക് പതിച്ചു; ഒന്‍പത് പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴ്ചയിലേയ്ക്ക് പതിച്ച് ഒന്‍പത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് താഴ്ചയിലേയ്ക്ക് പതിച്ചത്.

പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും, ദിഗപഹാന്‍ഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ കൈവരികള്‍ ഇടിച്ച് തകര്‍ത്ത് ബസ് തലകീഴായി താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Top