ഒഡീഷ മുഖ്യമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. വിധാന്‍ സഭാ ഡിസ്‌പെന്‍സറിയില്‍ നിന്നാണ് അദ്ദേഹം കുത്തിവെയ്‌പ്പെടുത്തത്. കുത്തിവെപ്പെടുക്കുന്നതിന്റെ ചിത്രവും നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

 

Top