രാണു മണ്ടലിനെ പരിഹസിച്ച് വീഡിയോ: കോമഡി താരം വിവാദത്തില്‍

പാട്ട് പാടി ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീ രാണു മണ്ടലിനെ ആക്ഷേപിക്കുന്ന തരത്തില്‍ ടിക് ടോക് ചെയ്ത നടന്‍ വിവാദത്തില്‍. പപ്പു പോം പോം എന്നറിയപ്പെടുന്ന ഒഡിയ കോമഡി താരം തത്വ പ്രകാശ് ശതപതിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് ലതാ മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനമാണ് ആരേയും അമ്പരപ്പിക്കുന്ന സ്വരമാധുരിയില്‍ രാണു പാടിയത്. തുടര്‍ന്നാണ് രാണുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. പിന്നീട് കൈനിറയെ അവസരങ്ങളാണ് രാണുവിനെ തേടിയെത്തിയത്.

ഹിമേഷ് രാഷമിയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തിനായി രാണു മൊണ്ടാല്‍ ആലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 2 കോടി 96 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.

Top