ഏകദിന ലോകകപ്പ്; ഇന്ത്യയും ന്യുസീലന്‍ഡും ഇന്ന് ഏറ്റുമുട്ടും, ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല

ഏകദിന ലോകകപ്പില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യയും ന്യുസീലന്‍ഡും ഇന്ന് ഏറ്റുമുട്ടും. കളിച്ച നാല് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയും മികച്ച പ്രകടനം നടത്തുന്ന കിവിസിന് ഒന്നും ഭയപ്പെടാനില്ല.

ഹര്‍ദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷര്‍ദുല്‍ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി. താക്കൂറിനെ മാറ്റി നിര്‍ത്തി മുഹമ്മദ് ഷമിയെ ഇറക്കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സൂര്യകുമാര്‍ യാദവിനാകും ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരന്റെ റോളില്‍ ഇറങ്ങാന്‍ അവസരം ലഭിക്കുക. ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ലോകകപ്പ് വേദികളില്‍ ഒമ്പത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചില്‍ ന്യൂസിലന്‍ഡും മൂന്ന് എണ്ണത്തില്‍ ഇന്ത്യയും വിജയിച്ചു. കഴിഞ്ഞ ലോകകപ്പിലെ സെമിയിലെ തോല്‍വിയാണ് ഇന്ത്യയെ ഏറെ വേദനിപ്പിക്കുന്നത്. കിവിസിന്റെ 18 റണ്‍സ് ജയം ഇന്ത്യയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. ഇത്തവണത്തെ ടൂര്‍ണമെന്റ് ഫേവറേറ്റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുമ്പൊരു ഫൈനല്‍ എന്നും മത്സരത്തെ വിശേഷിപ്പിക്കാം.

Top