ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം മാറിനിന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസീലന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ വിശ്രമത്തിലാണ്. രോഹിത്തിന് പകരം പൃഥ്വി ഷാ ആണ് ടീമില്‍ എത്തിയത്. ബാക്കപ്പ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്. കെ.എല്‍ രാഹുലിനൊപ്പം ഋഷഭ് പന്തും ടീമിലുണ്ട്.

പരമ്പര മാര്‍ച്ച് 12-ന് ധര്‍മശാലയില്‍ ആരംഭിക്കും.

ടീമിനെ വിരാട് കോഹ്‌ലി തന്നെ നയിക്കുന്നതായിരിക്കും. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരാണ് ടീം അംഗങ്ങള്‍.

Top