ഏകദിന പരമ്പര ; രണ്ടാം വിജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ

INDIA

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് സെഞ്ചൂറിയന്‍ വേദിയാകും. രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ധവാനും കോഹ്‌ലിയും രഹാനെയുമെല്ലാം ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാംപിന് ആത്മവിശ്വസം നല്‍കുന്നുണ്ട്. എന്നാല്‍ പരിക്കേറ്റ ഡിവില്ലിയേഴ്‌സും ക്യാപ്റ്റന്‍ ഡ്യുപ്ലെസിയും പുറത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. പേസര്‍മാരെ തുണയ്ക്കുന്നതാണ് സെഞ്ചൂറിയനിലെ പിച്ച്.

Top