ഏകദിനം ഇന്ത്യ ഫീല്‍ഡിംങ് തിരഞ്ഞെടുത്തു, ശ്രീലങ്കയ്ക്ക് വിക്കറ്റ് ചോര്‍ച്ച

കാന്‍ഡി: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംങ് തിരഞ്ഞെടുത്തു.

വിജയ തുടര്‍ച്ചകളോടെ തകര്‍പ്പന്‍ ഫോമിലുള്ള ടീം ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ശ്രീലങ്ക പതറുകയാണ്.

നൂറ് റണ്‍സ് തികയ്ക്കും മുന്‍പ് ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ഒന്നാം ഏകദിനത്തില്‍ ബാറ്റ്‌സ്മാന്‍മാരും സ്പിന്നര്‍മാരുമാണ് ജയം അനായാസമാക്കിയത്.

ഗംഭീര ഫോമില്‍ തുടരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഇന്നിംങ്‌സ് കെട്ടിപ്പടുക്കാന്‍ നായകന്‍ കൊഹ്‌ലി.

രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ മികച്ച ബാറ്റിങ് വീണ്ടെടുക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

അക്‌സര്‍പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, കേദാര്‍ യാദവ് എന്നിവരുടെ സ്പിന്‍ മികവ് ലങ്കയെ തളയ്ക്കുമെന്നതില്‍ സംശയമില്ല.

അതേസമയം, പരമ്പരയിലേക്ക് തിരിച്ചുവരേണ്ടത് ആതിഥേയരായ ലങ്കക്ക് അഭിമാനപ്രശ്‌നം കൂടിയാണ്.

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ പോയതാണ് ഒന്നാം ഏകദിനത്തില്‍ ലങ്കയ്ക്ക് വിനയായത്.

മധ്യനിര ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഫോമിലായില്ലെങ്കില്‍ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും ലങ്കക്ക് നഷ്ടമാകും.

Top