വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര; രണ്ടാംമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പിച്ച് മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി. ഇന്ത്യ 40.5 ഓവറില്‍ 181ന് പുറത്തായി. വെസ്റ്റിന്‍ഡീസ് 36.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ജയിച്ചാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാകൂ.

ഇന്ത്യയെ 40.5 ഓവറില്‍ കേവലം 181 റണ്‍സിന് ഓള്‍ഔട്ടാക്കി. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. വിന്‍ഡീസിന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് ഓപ്പണിങ് സഖ്യം കുതിച്ചു. പതിയെ തുടങ്ങിയെങ്കിലും ഓവറുകള്‍ പുരോഗമിക്കുംതോറും ഇന്ത്യയുടെ സ്‌കോറിങിന് വേഗത കൂടി. ആദ്യ ഏകദിനത്തിലേതെന്ന പോലെ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി തികച്ചു. ഒരു ഘട്ടത്തില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയില്‍ ആയിരുന്നു.എന്നാല്‍ ശുഭ്മാന്‍ ഗില്‍ വീണതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞു.

Top