സഹായിച്ച പലരെയും കൈവിട്ടു; മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി സമയത്ത് മഞ്ജു സഹായിച്ച പലരെയും കൈവിട്ടുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഒടിയനെതിരെ ഇത്രമാത്രം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മഞ്ജു പ്രതികരിച്ചില്ല. മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തുകയാണ്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടതും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റു തിരുത്താന്‍ മഞ്ജു തയ്യാറാകണമെന്നും ഇത്തരത്തിലുള്ള നിലപാട് മഞ്ജുവിന്റെ വില കളയുമെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി.

Top