കോവോവാക്‌സീന്‍ ഒക്ടോബറോടെ; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെ

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്‌സീന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കി തുടങ്ങാനാകുമെന്ന് സിഇഒ അധര്‍ പുനെവാല. കുട്ടികള്‍ക്കുള്ള വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും അധര്‍ പുനെവാല പറഞ്ഞു. കോവോവാക്‌സിനും രണ്ടു ഡോസായിരിക്കുമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും പൂനാവാല പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം. സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പുനെവാല വ്യക്തമാക്കി. വാക്‌സീന്‍ നിര്‍മ്മാണത്തിന്റെ വേഗത കൂട്ടാനുള്ള നടപടികള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.

Top