സ്‌കോഡയുടെ സ്പോര്‍ട്ടി വകഭേദം ആര്‍എസ് വീണ്ടും ഇന്ത്യയില്‍

സ്‌കോഡയുടെ ഒക്ടേവിയ സെഡാന്റെ സ്പോര്‍ട്ടി വകഭേദം ആര്‍എസിനെ വീണ്ടും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. തിരിച്ചെത്തിയ ഒക്ടേവിയ ആര്‍എസ്സിന്റെ വില 35.99 ലക്ഷം രൂപയാണ്.

200 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മോഡലിനേക്കാള്‍ സ്പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ് എന്നും സൂചനയുണ്ട്.

വാഹനത്തിന്റെ ഹൃദയം യൂറോ 5 പാലിക്കുന്ന 2.0 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം സഞ്ചരിക്കാന്‍ 6.6 സെക്കന്‍ഡ് മാത്രം മതി. വാഹനത്തിന്റെ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്. മുന്‍ മോഡലിനേക്കാള്‍ 15 ബിഎച്ച്പി, 20 എന്‍എം കൂടുതലാണ്.

സ്‌കോഡ ഒക്ടാവിയ ആര്‍എസില്‍ കൂടുതല്‍ സ്പോര്‍ട്ടിയായ സസ്പെന്‍ഷന്‍ സംവിധാനം, അഗ്രസീവ് ആര്‍എസ് ബോഡി കിറ്റ്, കറുത്ത എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.

Top