ഓഖി ദുരന്തം ; കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി

കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്.

ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കാസര്‍ഗോഡ് തീരത്തു നിന്നാണ് മറ്റൊരു മൃതദേഹം ലഭിച്ചത്.

ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി.

Top