ഓഖി ദുരന്തം ; തമിഴ്‌നാടിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

PM Modi

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതത്തിലായ തമിഴ്‌നാടിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്.

തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെ സംബന്ധിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു.

ഏഴു ജില്ലകളിലായി നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കേന്ദ്രസഹായത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്, 1200 പേരാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

Top