ഓഖി ; സര്‍ക്കാര്‍ ധനസഹായങ്ങളെക്കുറിച്ച് ദുരന്ത ബാധിതര്‍ക്ക് അറിവില്ലെന്ന് ഉമ്മന്‍ചാണ്ടി

Omman Chandy

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളെക്കുറിച്ച് ദുരന്ത ബാധിതര്‍ക്ക് അറിവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സഹായമെത്തിക്കാനുള്ള നടപടികള്‍ ഉടന്‍തന്നെ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തുമ്പയില്‍ ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

പൂന്തുറ സ്വദേശികളായ സിവപിള്ളി (42), ബിബിയന്‍സ് (54), വള്ളക്കടവ് സ്വദേശി സേവ്യര്‍ വോയ്‌സ് (58), കോട്ടപ്പുറം സ്വദേശി സേവ്യര്‍ (47), കന്യാകുമാരി സ്വദേശികളായ ഇരുദയ ദാസന്‍ (54), ജസ്റ്റിന്‍ ബാബു (39) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top