ഓഖി ; കേരളത്തിന് 133 കോടി, കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുമെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്ര സംഘം.

കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

എന്നാല്‍, 422 കോടി രൂപയാണ് കേരളം അടിയന്തിര സഹായമായി ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു.

അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്.

മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.

Top