ഓഖി: കാണാതായവര്‍ക്ക് വേണ്ടി എട്ടാംദിനവും കടലില്‍ തെരച്ചില്‍ തുടരുന്നു

ockhi

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു.നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് തെരച്ചില്‍ നടത്തുന്നത്.

നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ തെരച്ചില്‍ നടത്തുന്നത്. ഇതില്‍ രണ്ട് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും തെരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു വിമാനം നീരീക്ഷണപ്പറക്കലും നടത്തുന്നുണ്ട്.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖല ഇപ്പോഴും ആശങ്കയുടെ നിഴലിലാണ്. ഓഖി ദുരന്തം നാശം വിതച്ച സംസ്ഥാനത്തെ തീരദേശ ഗ്രാമകള്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുളള ഏക മാര്‍ഗം. മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യ ബന്ധന തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും.

Top