അവര്‍ക്ക് പ്രതീക്ഷ കേരള മുഖ്യമന്ത്രിയില്‍, സഹായം വാഗ്ദാനം ചെയ്ത് പിണറായി

തിരുവനന്തപുരം: ഓഖിയില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ കണ്ണ് തുറന്ന് കാണുക ഈ കാഴ്ച . .

കന്യാകുമാരിയില്‍ നിന്നും എത്തിയ ഒരു സംഘം മത്സ്യതൊഴിലാളികളാണ് കാണാതായവരെ കണ്ടെത്താന്‍ പിണറായിയുടെ സഹായം തേടി തലസ്ഥാനത്ത് എത്തിയത്.

ഇതുവരെ ചെയ്ത സഹായത്തിന് നന്ദിപറയാനും അവര്‍ മറന്നില്ല.

നിരവധി കന്യാകുമാരി സ്വദേശികളായ മത്സ്യതൊഴിലാളികളെ കേരളത്തില്‍ നിന്നുള്ള സംഘം രക്ഷിച്ചിരുന്നു.

20 ലക്ഷം രൂപ ധനസഹായവും മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്ത കേരള സര്‍ക്കാര്‍ പ്രഖ്യാപനം കണ്ട് തമിഴക സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം 20 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു.

ഓഖി ചുഴലിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കന്യാകുമാരിയില്‍ നിന്നെത്തിയ മത്സ്യതൊഴിലാളികളോട് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷപ്പെട്ട ചിലര്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി വിവരമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്.

ഏതാനും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എന്‍.എ പരിശോധന വഴി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്.

ഓഖി ചുഴലിയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നന്ദി പറയാനാണ് ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

കേരള അതിര്‍ത്തിയിലെ കടലില്‍ നിന്ന് രക്ഷാസേനയുടെ സഹായം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ അഞ്ചുപേരും അക്കൂട്ടത്തിലുണ്ടായിരുന്നു.

സിപിഐഎം കന്യാകുമാരി ജില്ലാ സെക്രട്ടറി എന്‍. മുരുകേശന്‍, മുന്‍ എം.പി. എ.വി. ബെല്ലാര്‍മിന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൂര്‍മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

Top