ഓഖി ദുരന്തബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം: മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിവാദത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഓഖി ദുരിതബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.

വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കൊണ്ടാണ് മോദിയും കേരളം സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് ചെന്നിത്തല ഡെല്‍ഹിയില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കു കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കേരളത്തിനോട് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ദുരന്തം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഈ മാസം 18നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തം വിതച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരിക്കും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ അദ്ദേഹം സന്ദര്‍ശിക്കുക.

Top