ഓഖി ദുരിതാശ്വാസത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് നല്‍കും: ജയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ദുരിതാശ്വാസഫണ്ടില്‍ ഇതിനായി പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം കൂടുതല്‍ പണം അനുവദിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് കേരളം ഉന്നയിച്ചിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

Top