ഓഖി ; 5 മൃതദേഹങ്ങള്‍ കൂടി ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു, മരണം അന്‍പതായി

Ockhi disaster

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ 5 മൃതദേഹങ്ങള്‍ കൂടി ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു.

ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരണം അന്‍പതായി.

നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

ചെല്ലാനത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്.

ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്.

Top