ഓഖി ; സര്‍ക്കാര്‍ വീഴ്ചയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം.

കന്യാകുമാരി കുഴിത്തറയില്‍ പ്രക്ഷോഭകര്‍ റോഡ്-റയില്‍ ഗതാഗതം തടസപ്പെടുത്തി.

1519 ഓളം തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

തിരുവനന്തപുരം-തിരുച്ചിറപള്ളി എക്‌സ്പ്രസ്, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു സര്‍വീസും റദ്ദാക്കി.

ബംഗളൂരു-കന്യകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.

Top