ഓഖി ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

Ockhi disaster

കോഴിക്കോട്‌: ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു.

ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

കഴിഞ്ഞദിവസം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.

കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന്‍ വില്‍ഫ്രെഡിന്റെ (58) മൃതദേഹമാണ് ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞത്.

Top