ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന്റെ പ്രസ്സ് റിലീസില്‍ പറഞ്ഞു.

ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒസിഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്നും എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

 

Top