ഓഖി മുന്നറിയിപ്പ് യഥാസമയത്ത് സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, മുന്നറിയിപ്പ് യഥാസമയം കിട്ടിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വിഭാഗം 29ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ചീഫ് സെക്രട്ടറി, ജില്ലാ ഭരണ കൂടം, റവന്യൂ തുടങ്ങിയ എല്ലാവര്‍ക്കും ന്യൂനമര്‍ദ്ദം സംബന്ധിച്ച് ഇമെയില്‍ അയച്ചിരുന്നു.

ഈ അറിയിപ്പുകളെല്ലാം സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അവഗണിക്കുകയായിരുന്നു.

Top