ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം; ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

cabinet

തിരുവനന്തപുരം: ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ഭേദഗതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇത് സംബന്ധിച്ച് നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നതാണ് ഭേദഗതി.

കൂടാതെ തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഡനം തടയുവാനുള്ള നിയമ ഭേദഗതിക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇടുക്കി കളക്ടര്‍ ഗോകുലിനെ മാറ്റി കാസര്‍കോട് കലക്ടറായ ജീവന്‍ ബാബുവിനെ ഇടുക്കിയില്‍ നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നതിനായി ഗോകുല്‍ അവധി അപേക്ഷ നല്‍കിയിരുന്നു.

Top