വിദേശ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറല്‍; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര റാവത്താണ് പിന്‍മാറിയത്. ഉപേന്ദ്രറാവത്തിന്റെ പേരില്‍ യുവതിയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്‍മാറ്റം.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഉപേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനായി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് ഉപേന്ദ്ര പറഞ്ഞു. ‘2022-ലെയും 2023-ലെയും വീഡിയോകളാണ്. ഇത് എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതാണ്. ഇതിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും’ ഉപേന്ദ്ര പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് നിലാപാടെന്നും അദ്ദേഹം പറഞ്ഞു

Top