സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലെ വിരോധം ; കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിങ് അധ്യാപകന്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം.

ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശിയായ വിനോദ് കുമാര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അധ്യാപകനെ കോഴിക്കോട് മെഡിക്കല്‍ഡ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top