ഒഗ്ബെച്ചി കേരളാ ബ്ലാസ്റ്റേഴ്സിലേയ്ക്ക്; ഔദ്യോഗിക പ്രഖ്യാപനമെത്തി

രാധകർക്ക് ആവേശം പകർന്ന് മുൻ പി എസ് ജി താരം ബാർത്തലോമ്യൂ ഒഗ്ബെച്ചി ഇനി കേരളാ ബ്ലാസ്റ്റേഴ്സിന് സ്വന്തം. ബ്ലാസ്റ്റേഴ്സ് ഒഗ്ബെച്ചിയുമായി കരാറിലെത്തിക്കഴിഞ്ഞു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത് ഇപ്പോഴാണ്. ഒഗ്ബെച്ചിന്റെ വരവ് കേരളാ ബ്ലാസ്റ്റേഴ്സിന് കൂടുതൽ കരുത്ത് പകരും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന എൽകോ ഷട്ടോറിയെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ എത്തിച്ചിരുന്നു. ഒഗ്ബെച്ചിയുടെ ബ്ലാസ്റ്റേഴ്സിലേയ്ക്കുള്ള വരവിന് നിമിത്തമായത് ഷട്ടോറി ബ്ലാസ്റ്റേഴ്സിലെത്തിയതാണ്. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് ഒഗ്ബെച്ചി.

മുപ്പത്തിമൂന്നുകാരനായ ഒഗ്ബെച്ചി 2001 മുതൽ 2005 വരെ ഫ്രെഞ്ച് സൂപ്പർ ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്റെ താരമായിരുന്നു.

Top