Obama meets Philippine President Duterte

ലാവോസ്: ബറാക് ഒബാമയും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ടെയും ലാവോസില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

ഒബാമയെ ‘വേശ്യയുടെ മകന്‍’ എന്ന് ഡ്യൂടെര്‍ട്ടെ വിശേഷിപ്പിച്ചതിന് രണ്ടു ദിവസത്തിനു ശേഷമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി പെര്‍ഫെക്‌ടോ യാസേയാണ് നേതാക്കന്മാര്‍ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവിട്ടത്. നേതാക്കളുടെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നാണ് കാണിക്കുന്നതെന്നും യാസേ പറഞ്ഞു.

എന്നാല്‍ ഇതു സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നിന്നും പ്രസ്താവനകളൊന്നും വന്നിട്ടില്ല. മാത്രമല്ല എന്താണ് ചര്‍ച്ചചെയ്തതെന്ന വിവരം ഫിലിപ്പൈന്‍സും പുറത്തുവിട്ടിട്ടില്ല.

മോശമായ പ്രസ്താവനയെ തുടര്‍ന്ന് ഒബാമ ഡ്യൂടെര്‍ട്ടെയുമായി മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.

Top