Obama, in Farewell to UN, Paints Stark Choices for Unsettled World

വാഷിംഗ്ടണ്‍: വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. എല്ലാത്തരത്തിലുള്ള വര്‍ഗീയ പ്രവൃത്തികളും ചെറുക്കപ്പടേണ്ടതാണെന്ന് പറഞ്ഞ ഒബാമ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാവാതിരിക്കട്ടെയെന്നും വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ 71-ാമത് സെഷനില്‍ യുഎസ് പ്രസിഡന്റായുള്ള തന്റെ അവസാനത്തെ പ്രസംഗം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകരാഷ്ട്രങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും ലോകത്ത് സഹിഷ്ണുതയും സൗഹൃദാന്തരീക്ഷവും വളര്‍ത്താനാവണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമം ഇതിന് ആവശ്യമാണ്. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാനുള്ള ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും ഒബാമ വ്യക്തമാക്കി.

Top