Obama Defends Trump Protester at Clinton Rally

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ബരാക് ഒബാമയുടെ രൂക്ഷ വിമര്‍ശനം.

നോര്‍ത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഒബാമ ട്രംപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ട്രംപ് അടിസ്ഥാന മൂല്യങ്ങള്‍ നിരന്തരം ലംഘിക്കുന്നുവെന്ന് ഒബാമ കുറ്റപ്പെടുത്തി. നമ്മള്‍ ശക്തരാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും, അംഗ പരിമിതികളുള്ളവരെ പരിഹസിക്കുകയും, കൂടിയേറ്റക്കാരെ കുറ്റക്കാരായി കാണുകയുമൊക്കെ ചെയ്യുന്നയാളെ എങ്ങനെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് ഒബാമ ചോദിച്ചു.

ലൈംഗികാപവാദ ആരോപണങ്ങളില്‍ മുങ്ങിയ ആളാണ് ട്രംപ്, അങ്ങനെയുള്ളയാളെ എങ്ങനെ രാജ്യത്തിന്റെ പരമാധികാര പദത്തിലേക്കെത്തിക്കുമെന്നും ഒബാമ ചോദിച്ചു.

ഇത്തരത്തില്‍ യാതൊരുവിധ യോഗ്യതയുമില്ലാത്തയാളെ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നുകൂടി കൂട്ടിച്ചേര്‍ത്താണ് ഒബാമ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മൂന്നു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഒബാമ നോര്‍ത്ത് കരോലിനയില്‍, ഹില്ലരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്.

Top