Obama campaigns with Clinton following FBI decision

വാഷിംഗ്ടണ്‍: ഹിലരി ക്ലിന്റണു ബാറ്റണ്‍ കൈമാറാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. നോര്‍ത്ത് കരോളിനയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് ഒബാമ ഹിലരിയെ പുകഴ്ത്തി സംസാരിച്ചത്.

താന്‍ ഹിലരിക്കു പദവി കൈമാറാന്‍ തയാറാണ്, ഹിലരി തന്നെ ആ പദവിയിലേക്കു എത്തുമെന്നാണ് തന്റെ വിശ്വാസം. അവര്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ രാജ്യത്തിന്റെ പ്രശസ്തി വര്‍ധിക്കുകയും, മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസ് ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Top