ട്രംപിനെ പിന്തള്ളി: യുഎസില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തി ഒബാമ തന്നെ

വാഷിങ്ടണ്‍ : അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി ബറാക് ഒബാമ തന്നെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തള്ളിയാണ് ബറാക് ഒബാമ വീണ്ടും ഒന്നാംസ്ഥാനത്തെത്തിയത്.

തുടര്‍ച്ചയായി പത്താംതവണയാണ് ഒബാമ ഈ നേട്ടം കൈവരിക്കുന്നത്. ട്രംപ് നേടിയ 14 ശതമാനം വോട്ടിനെതിരെ 17 ശതമാനം നേടിയാണ് ഒബാമ ഒന്നാംസ്ഥാനത്തെത്തിയത്.

ആദരിക്കപ്പെടുന്ന വനിതകളില്‍ മിഷേല്‍ ഒബാമയെ പിന്തള്ളി ഹിലരി ക്ലിന്റണ്‍ ഒന്നാമതെത്തി.ഒമ്പതിനെതിരെ ഏഴുശതമാനം വോട്ടാണ് ക്ലിന്റന് ലഭിച്ചത്. മെലാനിയ ട്രംപിന് ഒരുശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായി 16-ാം തവണയാണ് ഹിലരി ക്ലിന്റണ്‍ ഒന്നാംസ്ഥാനത്തെത്തുന്നത്.

യുഎസിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 1049 പേരുടെ അഭിപ്രായം ശേഖരിച്ചാണ് ഗാലപ്പ് പോള്‍ നടന്നത്.

Top