Obama: All parties in Turkey should support Erdogan gov’t

വാഷിംങ്ടണ്‍: പട്ടാള അട്ടിമറി നീക്കത്തിനെതിരെ തുര്‍ക്കിയിലെ തയ്യീബ് എര്‍ദോഗന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി അമേരിക്ക.

തയ്യീബ് സര്‍ക്കാരിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അക്രമവും രക്ത ചൊരിച്ചിലും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസിന്റെ സഖ്യരാജ്യമാണ് തുര്‍ക്കി.

ഒബാമയും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും രാത്രി ഫോണിലൂടെ വിവരങ്ങള്‍ തേടി. തുര്‍ക്കിയിലുള്ള അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കെറി പറഞ്ഞു.

അര്‍ധരാത്രിയ്ക്ക് ശേഷമാണ് തുര്‍ക്കി പട്ടാളത്തിലെ ഒരു വിഭാഗം തുര്‍ക്കിയില്‍ അട്ടിമറി ശ്രമം നടത്തിയത്. എന്നാല്‍ പട്ടാളത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങളും പോലീസും നടത്തിയ ശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് പട്ടാളം പരാജയപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Top