ഓസിസ്‌ ടീം വീണ്ടും വിവാദക്കുരുക്കില്‍ ; ആഷസ് പരമ്പരയില്‍ പന്തില്‍ കൃത്രിമത്വം കാട്ടി

cameron

സ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വ്വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് സംഭവം. മല്‍സരത്തിന്റെ വിശ്രമവേളയില്‍ ഡ്രസിങ് റൂമില്‍ നിന്ന് പഞ്ചസാര ശേഖരിക്കുന്ന ബാന്‍കോഫ്റ്റിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. സ്പൂണില്‍ പഞ്ചസാര കോരിയെടുത്ത് ബാന്‍കോഫ്റ്റ് തന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഞ്ചസാര തരികള്‍ ഉപയോഗിച്ച് പന്തിന്റെ ഷൈനിങ് കൂട്ടാനും ഗ്രിപ്പ് വരുത്താനും കഴിയുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. ബാന്‍കോഫ്റ്റിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

https://youtu.be/QRsPR0N-ZFwhttps://youtu.be/QRsPR0N-ZFw

ക്രിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്ന ടീമുകള്‍ പന്തിന്റെ ഷൈനിങ് നിലനിര്‍ത്തുന്നതിനായി ഒരു താരത്തെ ചുമതലപ്പെടുത്താറുണ്ട്. ഇതില്‍ വിദഗ്ധനായ താരമാണ് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കാമറൂണ്‍ ബാന്‍കോഫ്റ്റ്. എന്നാല്‍ കൃത്രിമമായ രീതിയില്‍ പന്തിന്റെ സ്വാഭാവികത തകര്‍ത്ത കാമറൂണ്‍ ബാന്‍കോഫ്റ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്.

ആഷസ് പരമ്പരയിലും ഓസീസ് താരങ്ങള്‍ ഇത്തരത്തിലുളള ചതി നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരവും കമന്ററേറ്ററുമായ മൈക്കല്‍ വോണ്‍ ആരോപിച്ചിരുന്നു. അതിനാല്‍ ആഷസ് കിരീടം ഇംഗ്ലണ്ടിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Top