ഓഖി: കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയച്ച വാദങ്ങള്‍ പൊളിഞ്ഞെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ ഉന്നയിച്ച വാദങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ പൊളിഞ്ഞെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ.

കേന്ദ്രം മുന്നറിയിപ്പു നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. ചുഴലിക്കാറ്റ് നേരിടുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി സമ്മതിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംഘത്തെ ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണ്. മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് വരെ തെരച്ചില്‍ തുടരണം. തെരച്ചില്‍ നിര്‍ത്തുന്ന ദിവസത്തിനു ശേഷവും കണ്ടെത്താന്‍ ആവാത്തവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

ചില മാധ്യമ പ്രവര്‍ത്തകര്‍ കലാപത്തിനു ശ്രമിച്ചെന്ന് മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top