സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് നടന്നത് കേരളത്തിലായതിനാല്‍ കേന്ദ്രത്തോട് അന്വേഷണം അവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും രാജഗോപാല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ ഉള്‍പ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസില്‍ ഇടപെടാന്‍ പരിമിതിയായെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടി.

Top