കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാല്‍. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ റൂള്‍സ് കൊണ്ടു വന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ് സഭയല്ല. കശാപ്പിനുള്ള കന്നുകാലി വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവിനെതിരെ പ്രത്യേകനിയമസഭാ സമ്മേളനം ചേര്‍ന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തിരുവനന്തപുരത്തെ ബി ജെ പി ഓഫീസ് തകര്‍ത്തവരാണ് ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. കശാപ്പു നിയന്ത്രണവുമായി ബന്ധപ്പെട്ടു നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

Top