നേമം എംഎല്‍എ ആയിരുന്നു, വേറെ ബന്ധമില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി നേമം എംഎല്‍എ ഒ രാജഗോപാല്‍. ഞാന്‍ നേമം എംഎല്‍എയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാന്‍ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാന്‍ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

 

Top