അയോധ്യ പ്രശ്‌നം പോലെ ശബരിമല വിഷയവും സ്വാധീനിച്ചു: ഒ. രാജഗോപാല്‍

o rajagopal

കൊച്ചി: ഉത്തരേന്ത്യയില്‍ ജനങ്ങളുടെ മനസില്‍ അയോധ്യ പ്രശ്‌നം കയറിയതിന് തുല്യമായി കേരളത്തില്‍ ഭക്തരുടെ മനസില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍.

ആ സ്വാധീനം സ്വാഭാവികം തന്നെയാണെന്നും എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ മറികടന്നു തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്, രാജഗോപാല്‍ വ്യക്തമാക്കി.

Top