പ്രളയക്കെടുതി ; ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ രാജഗോപാല്‍

o rajagopal

തിരുവനന്തപുരം : പ്രളയക്കെടുതിയിലെ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ. നിയമസഭയില്‍. സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ച ചരിത്രം സംസ്ഥാനത്തിനുണ്ടെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി പറഞ്ഞു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും മാണി അറിയിച്ചു. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

ദുരന്തനിവാരണ സംവിധാനത്തെ കുറിച്ച് പുനരാലോചന വേണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു.

Top