‘ഓ പ്രേമാ…’: സീതാ രാമത്തിലെ പുതിയ ഗാനം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിലെ ‘ഓ പ്രേമാ…’ എന്നാരംഭിക്കുന്ന ഗാനം പുറത്ത്. കൃഷ്ണകാന്ത് വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണിത്. ഈ മൂന്ന് ഭാഷകളിലും പുതിയ ഗാനം പുറത്തിറക്കിയിട്ടുണ്ട്. ‘തിരികേ വാ’ എന്നാണ് മലയാള ഗാനം തുടങ്ങുന്നത്. കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണ് ഇത്. ഹനു രാഘവപ്പുടിയാണ് ചിത്രംസംവിധാനം ചെയ്തിരിക്കുന്നത്. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്.

 

Top