പനീര്‍ശെല്‍വത്തിന്റേയും എം.കെ സ്റ്റാലിന്റേയും വിഐപി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു!

ന്യൂഡല്‍ഹി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റേയും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റേയും വിഐപി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത് എന്നാണ് അറിയുന്ന വിവരം.

രണ്ടു പേര്‍ക്കും നിലവില്‍ സുരക്ഷാ ഭീഷണികള്‍ ഇല്ലെന്ന് കണ്ടാണ് കേന്ദ്രം സുരക്ഷ പിന്‍വലിച്ചത്. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്രം തീരുമാനമെടുത്തത്.

നേരത്തെ, സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയത്. സംസ്ഥാന പൊലീസ് സുരക്ഷ ചുമതല ഏറ്റെടുക്കുന്നതോടെ കേന്ദ്രം ഏര്‍പ്പെടുത്തിയ സുരക്ഷ ഔദ്യോഗികമായി നീക്കം ചെയ്യും.

Top