o paneereshelvam against edappadi palaniswami

ചെന്നൈ: എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീര്‍ശെല്‍വം രംഗത്ത്.

പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒ പനീര്‍ശെല്‍വം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി മൈത്രേയന്‍ എംപി തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാര്‍ട്ടി പിളരില്ലെന്ന് എം തമ്പിദുരൈ പറഞ്ഞു. അണ്ണാ ഡിഎംകെ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്നും തമ്പിദുരൈ കൂട്ടിച്ചേര്‍ത്തു.

Top