ഈ ഓണം ‘മറിയ’ത്തിന് സ്‌പെഷ്യല്‍ ആണ്; നൈല ഉഷയുടെ വിശേഷങ്ങള്‍

ത്തവണത്തെ ഓണം നൈലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ സമ്മാനിച്ച വിജയം ചെറുതൊന്നുമല്ല. ഇതാണ് ഈ ഓണക്കാലത്ത് നൈലയ്ക്ക് ഏറെ പ്രിയങ്കരമായതും. വളരെ സൂക്ഷ്മതയോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തിലാണ് നൈല. ആ തീരുമാനങ്ങളൊന്നും തെറ്റാറുമില്ല. അതാണ് പൊറിഞ്ചു മറിയം ജോസ് കാണിച്ചു തരുന്നത്. ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ മനസു തുറന്നിരിക്കുകയാണ് നൈല ഉഷ.

‘മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരിലൊരാളായ ജോഷി സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് സ്വപ്നതുല്യമാണ്. ടെറ്റില്‍ റോളാണ് ചെയ്തത്. ശക്തമായ കഥാപാത്രമാണ് മറിയം. അതുള്‍ക്കൊണ്ട് എന്റേതായ രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സംവിധായകന്‍ തന്നിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ടാക്കിയ മാജിക്കിനെ കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട്.

ഹിറ്റ് മേക്കര്‍ ജോഷി സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് സിനിമയിലെത്തുന്ന എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. ഓണക്കാലത്ത് ഒരു ഹിറ്റ് പടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമാണെന്നും നൈല പറയുന്നു.

Top