Nyla Usha is coming back in Mollywood with Roshan Andrews upcoming movie

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ വീണ്ടും മോളിവുഡിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കുടുബ ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്.

നാളെ രാവിലെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നൈല അഭിനയിക്കുന്നത്.

ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥ തന്നോടു പറയുന്നതെന്നും അതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലയെന്ന് കരുതിയിരുന്നതുമായി നൈല പറയുന്നു.

ഇതിനിടയില്‍ നിരവധി കഥകള്‍ കേട്ട തനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ ചിത്രത്തിന്റെ കഥയാണെന്നും താരം പറയുന്നു.

റോഷനോടൊപ്പം ഹൗ ഓള്‍ഡ് ആര്‍ യു, സ്‌കൂള്‍ ബസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ ബോബിയും സഞ്ജയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Top