ദിവാന്‍ജി മൂല ഗ്രാന്റ് പ്രിക്‌സിലൂടെ നൈല ഉഷ വീണ്ടും മലയാളത്തിലേയ്ക്ക്

കുഞ്ഞനന്തന്റെ കടയെന്ന മെഗാസ്റ്റാര്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നൈല ഉഷ പിന്നീട് ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി.

അഭിനയത്തിന് കുറച്ചു നാള്‍ ഇടവേള നല്‍കിയെങ്കിലും താരം ഇപ്പോള്‍ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രിക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൈല തിരിച്ചെത്തുന്നത്.

അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും താരം തുറന്ന് പറഞ്ഞു.

അഭിനയ ജീവിതത്തിലെന്നല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സാഹസമാണ് ദിവാന്‍ജിയ്ക്കായി ചെയ്യേണ്ടി വന്നതെന്ന് താരം പറഞ്ഞു.

Top