നൈജീരിയയില്‍ തുടര്‍ച്ചയായ സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

അബുജ: നൈജീരിയയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ണോ സംസ്ഥാനത്തെ കൊണ്ടുംഗയിലാണ് തുടര്‍ച്ചയായി മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയത്. ടിവിയില്‍ ഫുട്‌ബോള്‍ മത്സരം കാണുകയായിരുന്നവരാണ് ആക്രമണത്തിനിരയായതെന്ന് അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

Top