nyanthara with vijay sethupathi

നാന്‍ റൗഡി താന്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിനു ശേഷം തെന്നിന്ത്യന്‍ നടി നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു.

എന്നാല്‍ വിജയ് സേതുപതിയുടെ നായികയായല്ല നയന്‍താര എത്തുന്നത്. സീനുരാമ സ്വാമി സംവിധാനം ചെയ്യുന്ന ധര്‍മദുരൈ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിന് സമാനമായ ഒരു നൃത്തമാണ് നയന്‍താര ചെയ്യുന്നത്. ഈ ഗാനരംഗം അടുത്തയാഴ്ച ചിത്രീകരിക്കും.

സീനു രാമസ്വാമിയുടെ ആദ്യ ആക്ഷന്‍ സിനിമയാണിത്. ജെല്ലിക്കെട്ടും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രത്തില്‍ വിജയ സേതുപതിക്ക് മൂന്ന് നായികമാരാണുള്ളത്.

ലക്ഷ്മി മേനോനാണ് ഒരു നായിക. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ്, നടുവുല കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രി എന്നിവരാണ് മറ്റ് നായികമാര്‍. നാലാമത്തെ നായികയെ തീരുമാനിച്ച് വരുന്നതേയുള്ളു.

Top